തിരുവനന്തപുരം: ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ലെന്ന് കെഎഎച്ച്ഡബ്ല്യുഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു. ഇന്നുവരെയും ഒരു സര്‍ക്കാരും കാണിക്കാത്ത തൊഴിലാളി വിരുദ്ധതയാണ് പിണറായി സർക്കാർ കാണിക്കുന്നത്.
ഇതിനുള്ള മറുപടി ജനങ്ങൾ നൽകും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെഎഎഎച്ച്ഡബ്ല്യുഎ കൃത്യമായ നിലപാട് സ്വീകരിച്ചു. എൽഡിഎഫിന് വോട്ട് ചെയ്യരുതെന്നായിരുന്നു നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിലും അതേ നിലപാട് എടുത്തു. നിയമസഭ തെരഞ്ഞെടുപ്പിലും അതേ നിലപാട് തുടരുകയാണ്.
സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞത് മാത്രമാണ് തങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ അത് നൽകാൻ അവർ തയാറായില്ല. അതിനാൽ ഈ സര്‍ക്കാരിന് ഇനിയും തെരഞ്ഞെടുക്കപ്പെടാന്‍ അവകാശമില്ലെന്നും ബിന്ദു പറഞ്ഞു.